CinemaGeneralLatest NewsNEWS

നീല സാരിയിൽ അതിമനോഹരിയായി വിമല രാമൻ ; ചിത്രങ്ങൾ

ടെെം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്

മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും പ്രേഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന മുഖമാണ് നടി വിമല രാമൻ. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

നീലയും വെള്ളയും നിറമുള്ള മനോഹരമായ സാരിയുടുത്താണ് വിമല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെന്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ‘തിരിഞ്ഞൊരു ചെറു പുഞ്ചിരി നൽകാൻ മറക്കരുത്’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ടെെം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. പ്രണയകാലം, സൂര്യന്‍, നസ്രാണി, റോമിയോ, തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍. അവസാനമായി അഭിനയിച്ച മലയാളം സിനിമ മോഹൻലാലിൻറെ ഒപ്പമാണ്.

https://www.instagram.com/p/CJ-wBL_Dp7Y/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button