CinemaGeneralLatest NewsMollywoodMovie GossipsNEWS

സിനിമ പൂർണ്ണമാകുന്നത് അത് തിയറ്ററുകളിൽ എത്തുമ്പോഴാണ് ; മനസ്സ് തുറന്ന് അജു വർഗീസ്

സാജൻ ബേക്കറി സിൻസ് 1962’ന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അജു വർഗീസ്

ഒരു സിനിമ പൂർണ്ണമാകുന്നത് അത് തിയറ്ററുകളിൽ എത്തുമ്പോഴാണെന്ന് നടൻ അജു വർഗീസ്. ഞങ്ങളുടെ സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്നതിൽ അതിയായ സതോഷമുണ്ടെന്നും താരം പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് മനസ് തുറന്നത്.

അടുത്ത മാസം പുറത്തിറങ്ങുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം. ചിത്രം ഫെബ്രുവരി 12ന് പുറത്തിറങ്ങും.

സാജൻ ബേക്കറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button