CinemaGeneralMollywoodNEWS

എനിക്ക് നിന്നെ സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റും: അദ്ദേഹത്തിന്‍റെ വാക്ക് ആണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്

എന്നെ കണ്ടതും താന്‍ വിചാരിച്ചിരുന്ന ആരോ ഒരാളെ കണ്ടുമുട്ടിയ പോലെയായിരുന്നു ഭരതന്‍ സാറിന്റെ മുഖ ഭാവം

ആദ്യമായി സിനിമയുടെ വാതില്‍ തനിക്ക് മുന്നില്‍ തുറന്ന അപൂര്‍വ്വ അനുഭവം വിവരിക്കുകയാണ് നടന്‍ ബാബു ആന്റണി. ഭരതന്‍ ചിത്രങ്ങള്‍ നല്‍കിയ തുടക്കം ബാബു ആന്റണി എന്ന നടന് അത്തരം സിനിമകളുടെ സാധ്യതകളിലേക്ക് വലിയ രീതിയില്‍ ഗുണം ചെയ്തില്ലെങ്കിലും ഒരു കാലത്തെ കൊമേഴ്സ്യല്‍ സിനിമകളിലെ ഹിറ്റ് നായകനെന്ന പേര് താരം നേടിയെടുത്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും വലിയ ഭീഷണി സൃഷ്ടിച്ച ബാബു ആന്റണി ഒരു മാസ് ഓഡിയെന്‍സിനെ മലയാള സിനിമയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു, മലയാളികളുടെ ബോക്സര്‍ നായകനായ ബാബു ആന്റണി തന്റെ ആദ്യ സിനിമാ രംഗപ്രവേശം സാധ്യമായ നിമിഷങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുയാണ്.

“സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ സംവിധാന സഹായിയായി നിന്ന് ഫോട്ടോഗ്രാഫിയൊക്കെ നോക്കി പഠിക്കാനായിരുന്നു എന്റെ ലക്‌ഷ്യം. പിന്നെ എപ്പോഴോ മനസ്സ് അഭിനയത്തിലേക്ക് വന്നു. പൂനൈയില്‍ നിന്ന് പഠിച്ചിറങ്ങിയ ശേഷം ആദ്യം പോയി കണ്ടത് ഭരതന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ വീടിനു ചുറ്റും ഞാന്‍ കുറേ ദിവസം അലഞ്ഞു നടന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ധൈര്യം സംഭരിച്ച് ഞാന്‍ അകത്തേക്ക് കയറി. എന്നെ കണ്ടതും താന്‍ വിചാരിച്ചിരുന്ന ആരോ ഒരാളെ കണ്ടുമുട്ടിയ പോലെയായിരുന്നു ഭരതന്‍ സാറിന്റെ മുഖ ഭാവം. ഞാന്‍ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തി. അഭിനയ മോഹമാണെന്ന് അറിയിച്ചപ്പോള്‍, നിന്നെ എനിക്ക് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് പറഞ്ഞു. എന്നെ ഒരു പത്ത് ദിവസം കഴിഞ്ഞു വന്നു കാണാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ചിലമ്പ് എന്ന സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത്”.

shortlink

Related Articles

Post Your Comments


Back to top button