CinemaLatest NewsMollywoodNEWS

നിസാം ബഷീറിന്റെ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് നിസാം ബഷീറിന്റെ പുതിയ ചിത്രം വരുന്നത്

പ്രേഷശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. ഇപ്പോഴിതാ തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നിസാം ബഷീർ. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് നസീറിന്റെ പുതിയ ചിത്രം വരുന്നത്.

ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് തിരക്കഥ. ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

shortlink

Related Articles

Post Your Comments


Back to top button