BollywoodGeneralLatest NewsMovie GossipsNEWS

അയാളുടെ ശരീരത്തിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടു; സാജിദ് ഖാനെതിരെ ലെെംഗിക ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര

സംസാരിക്കുന്നതിനിടെ അയാൾ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഷെര്‍ലിന്‍

സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും ലെെംഗിക ആരോപണം. ജിയ ഖാന്റെ സഹോദരി കരിഷ്മയുടെ തുറന്നു പറച്ചിലിന് പിന്നാലെ നടി ഷെര്‍ലിന്‍ ചോപ്രയും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞു. 2005ലുണ്ടായ അനുഭവാണ് ഷെര്‍ലിന്‍ ചോപ്ര തുറന്നു പറഞ്ഞിരിക്കുന്നത്. സാജിദുമായി സംസാരിക്കുന്നതിനിടെ അയാൾ തന്റെ ലെെംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഷെര്‍ലിന്‍ പറയുന്നു.

എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു. ട്വീറ്റിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം.താന്‍ ആരോപണം ഉന്നയിക്കുകയല്ലെന്നും സത്യം തുറന്നു പറയുകയാണെന്നും താരം പറയുന്നു. തന്റെ പക്കല്‍ തെളിവായി ഫോണ്‍ റെക്കോര്‍ഡുകളുണ്ടെന്നും നടി പറയുന്നു. തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ വെെകാരികമായ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഇതുപോലൊരു അനുഭവമുണ്ടാകുന്നതെന്നും ഷെര്‍ലിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button