CinemaGeneralKollywoodLatest NewsMollywoodNEWS

ഇരുപത്തഞ്ചോളം സിനിമകൾ; കമലിനും ഐശ്വര്യയ്ക്കുമൊപ്പം അഭിനയിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

കല്യാണരാമനിലെ ദിലീപിന്റെ മുത്തച്ഛന്‍ വേഷമാണ് ഏറെ ജനപ്രിയമായത്

‘ദേശാടന’ത്തിലെ മുത്തച്ഛനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോൾ എഴുപത്തിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്. കമല്‍ ഹാസനോടൊപ്പം പമ്മല്‍ കെ.സംബന്ധം, ഐശ്വര്യ റായിയുടെയും തബുവിന്റെയും മുത്തശ്ശനായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, രജനീകാന്ത് ചിത്രമായ ചന്ദ്രമുഖി എന്നിവയിലും വേഷമിട്ടു

ദേശാടനത്തില്‍ 28 ദിവസത്തെ അഭിനയം. പിന്നെ കളിയാട്ടത്തില്‍.. രണ്ടിനും പ്രതിഫലം വാങ്ങിയില്ല. പിന്നീട് കൈക്കുടന്ന നിലാവ്, മേഘമല്‍ഹാര്‍, ഒരാള്‍ മാത്രം, ഗര്‍ഷോം, അങ്ങനെ ഒരവധിക്കാലത്ത്, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു . കല്യാണരാമനിലെ ദിലീപിന്റെ മുത്തച്ഛന്‍ വേഷമാണ് ഏറെ ജനപ്രിയമായത്.

shortlink

Related Articles

Post Your Comments


Back to top button