BollywoodCinemaGeneralLatest NewsMovie GossipsNEWSTV Shows

സ്ത്രീവിരുദ്ധ പരാമർശം ; അമിതാഭ് ബച്ചനെതിരെ സൈബർ ആക്രമണം

'കോൻ ബഗേന ക്രോര്‍പതി'യില്‍ ചോദിച്ച ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് ബിഗ്ബിയുടെ പരാമർശം

അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ നടൻ അമിതാഭ് ബച്ചൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

അമിത ബച്ചൻ നടത്തുന്ന ജനപ്രിയ ടെലിവിഷൻ ഷോ ആയ ‘കോൻ ബഗേന ക്രോര്‍പതി’യില്‍ ചോദിച്ച ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് ബിഗ്ബിയുടെ പരാമർശം. ”ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം.

അതോടൊപ്പം ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും ഉണ്ടായിരുന്നു. എന്നാൽ ഗീത ഗോപിനാഥിന്റെ ചിത്രം കണ്ടപ്പോൾ ‘അവളുടെ മുഖം വളരെ സുന്ദരമാണ്. അതുകൊണ്ടു തന്നെ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’ എന്ന് അമിതാഭ് ബച്ചൻ പറയുന്നു”. ഇതാണ് വിമർശനത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button