Coming SoonLatest NewsNEWS

“ബിജു മേനോന്‍ ഞെട്ടിച്ചു ആ ശബ്ദം പോലും മനസിലായില്ല”; “ആർക്കറിയാമി”ലെ പാലാക്കാരൻ ചർച്ചാവിഷയമാകുന്നു

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘ആര്‍ക്കറിയാം’ ചിത്രത്തിന്റ്റെ ടീസര്‍ സമൂഹ്യ മാധ്യമത്തിൽ ചര്‍ച്ചയാകുന്നു. ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വൃദ്ധൻറ്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്.

Read Also: ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രചരിക്കുന്ന താരങ്ങൾ ; ഇക്കുറി നടി പ്രവീണയോ ?

ബിജു മേനോന്റ്റെ ലുക്കും ഗെറ്റപ്പുമാണ് ആരാധകരിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ”ബിജു മേനോന്‍ ഞെട്ടിച്ചു ആ ശബ്ദം പോലും മനസിലായില്ല. ടൈറ്റിലില്‍ പുള്ളിയുടെ പേര് കൊടുത്തത് നന്നായി” എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന പാര്‍വതിയും ഷറഫുദ്ദീനുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങൾ.

Read Also: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് സിബിഐ ; അന്വേഷണം പൂര്‍ത്തിയായതായി റിപ്പോർട്ട്

ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പാലാക്കാരനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നതെന്നാണ് സംവിധായകൻ സാനു ജോണ്‍ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

Read Also: ചിരഞ്ജീവിയുടെ ഇമേജിന് ചേർന്ന മാറ്റങ്ങളോടെയായിരിക്കും തെലുങ്ക് ലൂസിഫർ ; സംവിധായകൻ മോഹൻരാജ

മൂണ്‍ഷോട്ട്എൻറ്റെർടൈൻമെൻറ്റ്സിൻറ്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റ്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേർന്നാണ് ചിത്രത്തിന്റ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26-ന് ചിത്രം തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button