GeneralLatest NewsMollywoodNEWSSpecial

‘ഒരു ദൈവം തന്ത പൂവേ’; മകളുമായി കടൽക്കരയിൽ വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ശ്രദ്ധേയമാവുന്നത്

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം തന്റെ കുടുംബവിശേഷങ്ങൾ എല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

മകൾ ഷനയയെ എടുത്ത് കടൽ തീരത്ത് നിൽക്കുന്ന ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകളും കാഴ്ചകൾ ആസ്വദിക്കുകയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി വിനീത് നൽകിയിരിക്കുന്നത്. അടുത്തിടെ മകളുടെ ഒന്നാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് വിനീത് പങ്കുവച്ചിരുന്നു.

https://www.instagram.com/p/CKZYkItj6Qv/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button