GeneralHollywoodLatest NewsMovie GossipsNEWS

ലൈംഗിക ഉത്തേജന മരുന്ന് നൽകി ദുരുപയോഗം ചെയ്തു ; സംവിധായകനെതിരെ നടി

ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ

ഹോളിവുഡ് ചിത്രം ‘ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്’ സംവിധായകൻ റോബ് കോഹനെതിരെ ലൈംഗിക ആരോപണവുമായി ഇറ്റാലിയൻ നടിയും സംവിധായികയുമായ ആസിയ അർജന്‍റോ. അമിതമായ അളവിൽ ലൈംഗിക ഉത്തേജന മരുന്ന് നൽകി തന്നെ ദുരുപയോഗം ചെയ്തെന്നാണ് നടി പറയുന്നു. ഇറ്റലിയിലെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

റോബ് കോഹൻ സംവിധാനം ചെയ്ത എക്സ് എക്സ് എക്സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഒരു ദിവസം വൈകിട്ട് ചിത്രീകരണം കഴിഞ്ഞശേഷം ഹോട്ടലിൽ എല്ലാവരും ചേർന്ന് ഒരു പാർട്ടി നടത്തി. അതിനിടെ അൽപ്പം മദ്യപിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം റോബ് കോഹന്‍റെ മുറിയിലേക്കു പോയത് മാത്രം ഓർമയുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ല. രാവിലെ ഉറക്കമുണർന്നപ്പോൾ താൻ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നുവെന്നും ആസിയ പറഞ്ഞു.

അതേസമയം അസിയ അർജന്‍റോയുടെ ആരോപണം തള്ളിക്കളഞ്ഞു റോബ് കോഹൻ രംഗത്തെത്തി. നടിയുടെ ആരോപണം തീർത്തും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് റോബ് കോഹന്‍റെ വക്താവ് അറിയിച്ചു.ഹോളിവുഡ് രംഗത്തെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ആദ്യം രംഗത്തുവന്ന നടിമാരിൽ ഒരാളാണ് ആസിയ.

കോഹൻ തന്റെ മകളായ വാൽക്കറി വെതറിൽ നിന്ന് സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നു, കുട്ടിയായിരിക്കുമ്പോൾ തന്നെ പീഡിപ്പിച്ചുവെന്നാണ് മകൾ ആരോപിച്ചത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന് പുറമെ ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ തുടങ്ങിയവ ഉൾപ്പടെ നിരവധി ത്രില്ലർ സിനിമകൾ ഒരുക്കിയ സംവിധായകനാണ് റോബ് കോഹൻ.

shortlink

Post Your Comments


Back to top button