CinemaGeneralLatest NewsMollywoodMovie GossipsNEWS

കർഷകർക്ക് പിന്തുണയുമായി മലയാള സിനിമാ താരങ്ങൾ

താരങ്ങളും കർഷകർക്ക് അനുകൂലമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26 ന് കർഷകർ നടത്തിയ റാലി രാജ്യമൊട്ടാകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു.  റാലിക്കെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു കര്‍ഷകന്‍ മരണപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തിയിരുന്നു.

നിരവധി പേരാണ് കർഷകരെ പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയ സിനിമാ താരങ്ങളും കർഷകർക്ക് അനുകൂലമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

നടന്‍ സണ്ണി വെയ്ന്‍, രേവതി സമ്പത്ത്, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയ താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ കർഷകർക്ക് പിന്തുണ അറിയിച്ചത്. സ്റ്റാന്റ് വിത്ത് ഫാര്‍മേഴ്സ് എന്ന ഹാഷ് ടാഗും സണ്ണി പങ്കുവച്ചിട്ടുണ്ട്. നടി രേവതി സമ്പത്തും പിന്തുണയുമായെത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു രേവതിയും പിന്തുണ അറിയിച്ചത്.

നടന്‍ ബിനീഷ് ബാസ്റ്റിനും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് എത്തി. ടീമേ കർഷകരോടൊപ്പം. ഇന്ത്യൻ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം എന്നായിരുന്നു ബിനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്റ്റാന്റ് വിത്ത് ഫാര്‍മേഴ്സും എന്നും ബിനീഷ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button