CinemaGeneralKollywoodLatest NewsNEWSSongsVideos

അനിരുദ്ധിൻറെ സംഗീതത്തിൽ കിടിലൻ സോങ് ; ‘മാസ്റ്ററി’ലെ വീഡിയോഗാനം പുറത്തുവിട്ടു

വിജയ് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രത്തിന്‍റെ ഇന്‍ട്രോം സോംഗ് ആണിത്

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്ററി’ലെ വീഡിയോഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘വാത്തി കമിംഗ്’ എന്ന ട്രാക്കിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രത്തിന്‍റെ ഇന്‍ട്രോം സോംഗ് ആണിത്.

ഗാന ബാലചന്ദര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. അതേസമയം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ഈ മാസം 29നാണ് ചിത്രം എത്തുക.

shortlink

Related Articles

Post Your Comments


Back to top button