GeneralLatest NewsMollywoodNEWS

മായാവി സിനിമയിലേക്കോ ? വൈറലായി ക്യാരക്ടർ പോസ്റ്ററുകൾ

ആർട്ട് ഓഫ് അനൂപ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടറെെസേഷൻ പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്

കുട്ടികളുടെ മാസികയായ ബാലരമയിലെ മായാവി എന്ന പംക്‌തി അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. ഇപ്പോഴിതാ മായാവി സിനിമ ആയാൽ ആരൊക്കെയാകും കഥാപാത്രങ്ങൾ എന്ന് അറിയണ്ടേ ?

കൃത്യമായ കാസ്റ്റിങിലൂടെ വരച്ചെടുത്ത ലുട്ടാപ്പിയുടേയും കുട്ടൂസന്റേയും ‍ഡാകിനിയുടേയുമെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടുകയാണ് സോഷ്യൽമീഡിയയിൽ. ബിജുക്കുട്ടനാണ് ലുട്ടാപ്പിയുടെ വേഷത്തിൽ. മമ്മൂക്കോയ കുട്ടൂസനും ഫിലോമിന ഡാകിനിയും. വിക്രമനായി ഷമ്മി തിലകനും മുത്തുവായി രമേഷ് പിഷാരടിയും.

ആർട്ട് ഓഫ് അനൂപ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടറെെസേഷൻ പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിലെ താരങ്ങളുടെ മുഖഭാവങ്ങളും വരയിലെ കൃത്യതയും ചൂണ്ടിക്കാട്ടി കമന്റുകൾ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button