CinemaGeneralLatest NewsMollywoodMovie GossipsNEWS

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ദി പ്രീസ്റ്റ് ; ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി. സെക്കന്റ്‌ ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ റിലീസ് വേണ്ടെന്ന് നിർമാതാക്കൾ തീരുമാനിച്ചതോടെയാണ് റിലീസ് തിയതി മാറ്റിയത്. ഫെബ്രുവരി നാലിനായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button