AwardsCinemaGeneralKeralaLatest NewsMollywoodNEWS

അവാർഡ് ജേതാക്കളെ അപമാനിച്ചുവെന്ന ആരോപണം ; സർക്കാർ ചെയ്തതാണ് ശരിയെന്ന് കനി കുസൃതി

സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കനി

പുരസ്കാരങ്ങൾ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തു വച്ചത് അവാർഡ് ജേതാക്കളെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി കനി കുസൃതി. അതിൽ ഒരു തെറ്റുമില്ലെന്നും പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്. അത് ഉത്തരവാദിത്തത്തോടെ പൂർത്തീകരിച്ച സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കനി പറഞ്ഞു.

‘മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തിൽ പെട്ട ആളുകളായിരുന്നു. ഓരോ ആളിനെയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പിൻവലിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പുരസ്കാരങ്ങൾ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാർഡുകൾ സ്വീകരിക്കുന്നവർക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്. അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന് നിർദേശം കൊടുത്തിട്ടു സർക്കാർ ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്.

അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും. പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്. ഇൗ അവാർഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. അതിനു സർക്കാരിനെ അഭിനന്ദിക്കുന്നു’. കനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button