GalleryGeneralLatest NewsMollywoodNEWSSpecial

ഗൗണിൽ അതിസുന്ദരിയായി ഭാവന ; വൈറലായി ചിത്രങ്ങൾ

വേറിട്ട സ്റ്റൈലിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്ത ഗൗൺ ആണ് ഭാവന അണിഞ്ഞിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാവന പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്.

തീർത്തും വേറിട്ട സ്റ്റൈലിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്ത ഗൗൺ ആണ് ഭാവന അണിഞ്ഞിരിക്കുന്നത്. ഭാവന കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന ആരാധകരുടെ കമന്റുകളാണ് വരുന്നത്.

https://www.instagram.com/p/CKp-5XRldno/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസം ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍.

shortlink

Related Articles

Post Your Comments


Back to top button