CinemaGeneralKeralaLatest NewsNEWS

“ആറാട്ടിൽ” കളരിമുറകൾ പ്രയോഗിച്ച് മോഹൻലാൽ

'നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട്'

ലാലേട്ടൻ ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് മോഹൻലാൽ ചിത്രം ആറാട്ടിൻറ്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു. കളരിമുറയിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിലെ ഫോട്ടോയും അതിൻറ്റെ ഡിസൈനും താരരാജാവിൻറ്റെ മെയ് വഴക്കം എടുത്തു കാട്ടുന്നു.

Read Also: ഉദ്ധിത വസിഷ്ഠാസനം പരിചയപ്പെടുത്തി ബോളിവുഡ് താരം മലൈക അറോറ

നെയ്യാറ്റിൻകര ഗോപനായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. പൊടിപടലത്തിനിടയിൽ നിന്നും നിലത്ത് ചവിട്ടി ബാലൻസ് ചെയ്ത് മുകളിലേക്ക് ഉയരുന്ന വിധത്തിലാണ് പോസ്റ്ററിൽ മോഹൻലാലിൻറ്റെ ലുക്ക്. പിന്നിൽ ഗോപൻറ്റെ വാഹനമായ വിന്റേജ് ബെൻസ് കാറും കാണാവുന്നതാണ്.

https://www.facebook.com/ActorMohanlal/posts/264025188424087

തൻറ്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരിലെത്തിച്ചത്. ‘നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട്’ എന്നാണ് ചിത്രത്തിൻറ്റെ മുഴുവൻ പേരായി നൽകിയിരിക്കുന്നത്. ഒരു അങ്കത്തിന് തയ്യാറായി നിൽക്കുന്നതു പോലെയാണ് ചിത്രത്തിൽ മോഹൻ ലാലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button