BollywoodGeneralLatest NewsNEWSSocial MediaVideos

കിടിലൻ വർക്ക് ഔട്ടുമായി മന്ദിര ബേഡി ; വീഡിയോ

ഏറെക്കാലത്തിന് ശേഷമാണ് താരം ഒരു വീഡിയോ പങ്കുവെക്കുന്നത്

ശരീര സൗന്ദര്യത്തിലും ഫിറ്റ്നസിലും അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ബോളിവുഡ് നടിമാർ. ഇപ്പോഴിതാ നദിയും മോഡലും അവതാരകയുമായ മന്ദിര ബേഡിയുടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. പൂനെയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ മക്കളായ വീർ , താര എന്നിവരോടൊപ്പം സമയം ചെലവിടുന്നതിനിടെയാണ് മന്ദിര അവിടുത്തെ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് താരം ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെക്കുന്നത്.

https://www.instagram.com/p/CKu2-g4AcOR/?utm_source=ig_web_copy_link

കറുത്ത സ്പോർട്സ് ബ്രായും പാൻ്റും ധരിച്ച മന്ദിര ജിമ്മിലെ പല മെഷിനുകളും ഉപയോഗിച്ചാണ് വർക്ക് ഔട്ട് ചെയ്തത്. കോവിഡ് കാരണം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുകയായിരുന്നു മന്ദിര. ഇതിനിടയിലാണ് ഹോട്ടലിൽ അത്തരത്തിൽ ഒരു സൗകര്യം ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ മന്ദിര പറഞ്ഞിരിക്കുന്നത്, താൻ അവസനാമായി ജിമ്മിൽ പോയത് 2020 മാർച്ചിൽ ആയിരുന്നു എന്നാണ്. അതിന് ശേഷം ഇപ്പോഴാണ് അവർക്ക് ജിമ്മിൽ പോകാൻ കഴിഞ്ഞത്, മന്ദിര കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button