GeneralLatest NewsMovie GossipsNEWSWOODs

യന്തിരന്റെ കഥ മോഷ്ടിച്ച കേസിൽ ജാമ്യമില്ലാ വാറണ്ട് ; പ്രതികരണവുമായി ശങ്കർ

വാറണ്ട് പുറപ്പെടുവിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ശങ്കർ

രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിൽ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ശങ്കര്‍. തന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇത്തരത്തിലുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ലെന്ന് മനസിലാക്കാന്‍ സാധിച്ചതായും ഓണ്‍ലൈന്‍ കോടതി റിപ്പോര്‍ട്ടിംഗിലെ പാകപ്പിഴമൂലമാണ് വാറന്റിനെ കുറിച്ച് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ എഗ്‌മോര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

2010ല്‍ രജനീകാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ യന്തിരന്‍ എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്നാണ് പ്രധാന ആരോപണം. എഴുത്തുകാരന്‍ അരൂര്‍ തമിഴ്നാടന്‍ നല്‍കിയ കേസിലാണ് കോടതിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. 1996 ല്‍ തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ച ജിഗൂബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി.

shortlink

Related Articles

Post Your Comments


Back to top button