CinemaGeneralLatest NewsMollywoodNEWS

‘വെള്ളം’ ; ആരാധകർക്കൊപ്പം വിജയം ആഘോഷിച്ച് ജയസൂര്യ

പ്രേക്ഷകർക്കൊപ്പം വെള്ളം സിനിമ കണ്ടതിന് ശേഷമാണ് ജയസൂര്യയും സംഘവും മടങ്ങിയത്

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ് ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ഏറ്റെടുത്ത പ്രേക്ഷകരെ നേരിൽ കണ്ട് നന്ദി പറയാൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും എത്തിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

തൊടുപുഴ ആശിർവാദ് സിനിമാസിലെത്തിയ ഇവരെ തിയേറ്റർ മാനേജരും സഹപ്രവർത്തകരും ജയസൂര്യ ഫാൻസ് അസോസിയേഷനും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത് മണമ്പ്രക്കാട്ടും ഒപ്പമുണ്ടായിരുന്നു. വെള്ളം സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് ഏറ്റവും സ്നേഹത്തോടെ നന്ദി അറിയിക്കുന്നതായി ജയസൂര്യ പറഞ്ഞു. കേക്ക് മുറിച്ച് മധുരം നൽകി. പിന്നീട് ആശീർവാദ് സിനിമാസിൽ പ്രേക്ഷകർക്കൊപ്പം വെള്ളം സിനിമ കണ്ടതിന് ശേഷമാണ് ജയസൂര്യയും സംഘവും മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button