GalleryGeneralLatest NewsMollywoodNEWSSocial Media

‘വൻ പൊളി’ ; ടൊവിനോയുടെ കിടിലൻ ചിത്രം പങ്കുവെച്ച് അരുൺ ഗോപി

കൊച്ചിയിലെ ഹോട്ടൽ ക്രൌൺ പ്ലാസയിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്

സിനിമാ താരങ്ങളുടെ ഫാഷനും വർക്ക് ഔട്ടും ഒക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ നടൻ ടൊവിനോയുടെ ഒരു കിടിലൻ ജിമ്മൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏത് തിരക്കിലും വ്യായാമത്തിനും ആരോഗ്യസംരക്ഷണത്തിനും മുടക്കം വരുത്താറില്ല ടൊവിനോ.

ഇക്കുറി ടൊവിനോയല്ല, സംവിധായകൻ അരുൺ ഗോപിയാണ് ടൊവിനോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ടൊവിനോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് “രാവിലെ തന്നെ മനുഷ്യനെ സൂയ ആക്കി പണ്ടാരമടക്കാൻ, ചെറിയ പോളിയല്ലട്ടോ വൻ പൊളി,” എന്നു പറഞ്ഞുകൊണ്ടാണ് അരുൺ ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടൽ ക്രൌൺ പ്ലാസയിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.

അടുത്തിടെ പൃഥ്വിരാജും ടൊവിനോയും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button