GeneralLatest NewsMollywoodNEWSSocial Media

കാശുകൊടുത്തു എഴുതിപ്പിച്ച ചില ട്വീറ്റുകൾക്ക് ഭാരതത്തിന്റെ ശരിയായ സെലിബ്രിറ്റിസ് മറുപടി കൊടുത്തു ; കൃഷ്ണകുമാർ

കർഷകർ സന്തുഷ്ടരാണെന്നും ഡൽഹിയിലുള്ളത് ഡമ്മി കർഷകർ, കൃഷ്ണകുമാർ

കർഷകർ സന്തുഷ്ടരാണെന്നും ഡൽഹിയിലുള്ളത് ഡമ്മി കർഷകരാണന്നും നടൻ കൃഷ്ണകുമാർ. ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകൾക്ക് ലോകം അറിയുന്ന ഭാരതത്തിന്റെ ശരിയായ സെലിബ്രിറ്റിസ് മറുപടി കൊടുത്തെന്നും കൃഷ്ണകുമാർ‌ പറയുന്നു.

ഭാരതം ഒരു ശക്തമായ രാജ്യമാണ്. ഭാരതീയർ അതിശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും. അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബനാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു.. അവിടെയാണ് പരാജിതരായ അയൽവക്കക്കാരുടെ റോൾ. അതും ഇതുവരെ കേൾക്കാത്ത ചില “സെലിബ്രിറ്റിസിന്റെ” രംഗപ്രവേശം. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും.

ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപെട്ടു. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുൽക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി. എല്ലാം തീർന്നു..സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ. മാന്തിയാൽ വലിച്ചു കീറും. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ് കൃഷ്ണകുമാർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button