BollywoodGalleryGeneralLatest NewsMollywoodMovie GossipsNEWSSocial Media

‘സത്യം സത്യമായി തന്നെ തുടരും’; ശ്രദ്ധേയമായി സണ്ണി ലിയോണിന്റെ കുറിപ്പ്

വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും

കേരളത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവു‍ഡ് താരം സണ്ണി ലിയോൺ. അടുത്തിടയിൽ സണ്ണി ലിയോണിനെതിരെ വഞ്ചനാ കേസ് നൽകിയതും താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതുമൊക്കെ വാർത്തയായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി താരം എത്തിയിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോൺ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല‘, എന്നാണ് സണ്ണി കുറിച്ചത്. വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്.

https://www.instagram.com/p/CLBYz5Rj_EU/?utm_source=ig_web_copy_link

തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും താരം പുറത്തുവിട്ടു. പുത്തന്‍ ലുക്കിലാണ് താരം എത്തുന്നത്. തലമുടിയില്‍ ചുവന്ന കളർ ചെയ്ത ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button