BollywoodGeneralLatest NewsNEWS

വഞ്ചനാക്കേസ് ; മുൻകൂർ ജാമ്യാപേക്ഷ നൽകി സണ്ണി ലിയോൺ

സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കരൺജീത് കൗർ എന്ന പേരിൽ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഭർത്താവ് ഡാനിയേൽ വെബർ, മൂന്നാം പ്രതി സുനിൽ രജാനി എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകി.

തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാ‌ഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിൽ സണ്ണി ലിയോണിന്‍റെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്ന പരിപാടിയിലാണ് നടപടി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്ന് പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button