GalleryGeneralLatest NewsMollywoodNEWSSocial Media

‘ദൃശ്യം 2’വിന്റെ പ്രമോഷൻ ഫോട്ടോഷൂട്ടുമായി എസ്തർ ; ചിത്രങ്ങൾ

‘ദൃശ്യം 2’ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്

‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘ദൃശ്യം 2’വിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങളാണ് വൈറലാകുന്നത്.

ജോർജുകുട്ടിയുടെ അനുമോൾ ആകെയങ്ങ് സ്റ്റൈലിഷ് ആയിപ്പോയല്ലോ എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്.

https://www.instagram.com/p/CLEO-e0JLHd/?utm_source=ig_web_copy_link

മോഹൻലാലിനും മീനയുടെയും മകളായി എസ്തർ അഭിനയിക്കുന്ന ‘ദൃശ്യം 2’ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, സായികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, ‘ദൃശ്യം 2’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button