BollywoodCinemaGeneralLatest NewsNEWS

സല്‍മാന്‍ നായകന്‍, ഇമ്രാന്‍ വില്ലന്‍; “ടൈഗര്‍” മൂന്നാം ഭാഗം എത്തുന്നു

മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും

സല്ലു ആരാധകരെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം “ടൈഗറി”ന്‍റെ മൂന്നാം ഭാഗം വരുന്നു. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായി എത്തുന്നത്‌. ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് റൊമാൻറ്റിക് ഹീറോ ഇമ്രാന്‍ ഹാഷ്മിയാകും ടൈഗര്‍ മൂന്നാം ഭാഗത്തില്‍ വില്ലനായി എത്തുക. ഒരു രഹസ്യാന്വേഷകന്‍റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ സല്‍മാന്‍ എത്തുന്നത്.

Read Also: ജൂനിയര്‍ ചീരുവിനെ തേടി ആരാധികയുടെ സർപ്രൈസെത്തി

മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. ടൈഗറിന്‍റെ ആദ്യ രണ്ടു ഭാഗങ്ങള്‍ കബീര്‍ ഖാന്‍, അലി അബ്ബാസ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരുന്നത്. ബോളിവുഡ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ചെലവേറിയചിത്രമായാണ് “ടൈഗര്‍ 3” ഒരുങ്ങുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button