CinemaGeneralLatest NewsMollywoodNEWSSocial Media

‘ഹൗസ് ഫുൾ ബോർഡ് എവിടുന്നു ഒപ്പിച്ചു?’ അജു വർഗീസിന്റെ സിനിമയ്ക്ക് നേരെ വിമർശനം ; മറുപടിയുമായി താരം

മർശിക്കാനെത്തിയ യുവാവിന് അജു വർഗീസ് നൽകിയ മറുപടി വൈറലാകുന്നു

അജു വര്‍ഗീസ് നായകനാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962 ‘. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമർശിക്കാനെത്തിയ യുവാവിന് അജു വർഗീസ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

റാന്നിയിലെ തിയറ്ററിൽ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോയുടെ ഫോട്ടോ അജു പങ്കുവയ്ക്കുക ഉണ്ടായി. ‘ഹൗസ് ഫുൾ ബോർഡ് എവിടുന്നു ഒപ്പിച്ചു…?’ എന്നായിരുന്നു വിമർശകന്റെ കമന്റ്.

‘കടം പറഞ്ഞു വാങ്ങി’ എന്നായിരുന്നു ഇതിന് അജു നൽകിയ മറുപടി. നിരവധിപേരാണ് അജുവിന് പിന്തുണയുമായി എത്തിയത്. ഇൻഡസ്ട്രിയെ ഉയർത്തിക്കൊണ്ടു വരാൻ അജുവിനെപ്പോലെയുള്ളവർ ശ്രമിക്കുമ്പോൾ അതിനെ ചവിട്ടിത്താഴ്ത്തരുതെന്ന് ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button