GeneralLatest NewsMollywoodNEWS

ഇടതുപക്ഷമായാൽപ്പോരാ, ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം : സംവിധായകൻ വി.സി.അഭിലാഷ്

സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ വി.സി.അഭിലാഷ്

കൊച്ചിയിൽ നടക്കുന്ന ഐഎഫ്എഫ്‌കെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ സംവിധായകൻ വി.സി.അഭിലാഷ് സർക്കാസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം, അഭിലാഷ് പറയുന്നു.

അഭിലാഷിന്റെ വാക്കുകൾ  

” സലീമേട്ടനോടാണ്. ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എൻ്റെ സിനിമ (ആളൊരുക്കം) അവർ ‘ നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എൻ്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു,
”മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാൻ്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാൻ്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിൻ്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്””നിൻ്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും.” ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി.സി.അഭിലാഷ്. എന്നാണ് അഭിലാഷ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലൂടെ പറയുന്നത്”,

shortlink

Related Articles

Post Your Comments


Back to top button