BollywoodGalleryGeneralLatest NewsNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ നോറ ഫത്തേഹി ; താരത്തിന്റെ ബാഗിന്റെ വില ലക്ഷങ്ങൾ

ബ്ലാക്ക് പ്രിൻ്റഡ് ക്രോപ് ടോപ്പും ജീൻസുമായിരുന്നു നോറയുടെ വേഷം

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ‘സത്യമേവ ജയതേ’ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ‘ദിൽബർ’ എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവര്‍ന്നത്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബ്ലാക്ക് പ്രിൻ്റഡ് ക്രോപ് ടോപ്പും ജീൻസുമായിരുന്നു താരത്തിൻ്റെ വേഷം. ജീൻസിനൊപ്പം താരം ബ്ലാക്ക് ബെൽറ്റും ധരിച്ചിട്ടുണ്ട് . ബെൽറ്റിന് ചേരുന്ന തരത്തിലുള്ള ചെരുപ്പാണ് താരം ധരിച്ചിട്ടുള്ളത്. എന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ ബാഗിന്റെ വിലയാണ്. ലൂയി വിത്തോണിൻ്റെ ഈ ബാഗിന് 4300 അമേരിക്കൻ ഡോളറാണ് വില. ഇത് ഏകദേശം 3,13,294 രൂപ വരും .

shortlink

Related Articles

Post Your Comments


Back to top button