CinemaKollywoodLatest NewsNEWS

തോക്കുമായായി തല : റൈഫിൾ ചാമ്പ്യൻഷിപ്പിന് തയ്യാറെടുത്ത് തമിഴ്‌ നടൻ അജിത്

എന്നും പുതുമകൾ തേടുന്നയാളാണ് തമിഴ് നടൻ അജിത്. അഭിനയത്തെ കൂടാതെ സാഹസികമായ കാര്യങ്ങൾ ചെയ്യാനും അദ്ദേഹത്തിന് വളരെ താല്പര്യമാണ്. വിമാനം പറത്തലും, സൂപ്പർ ബൈക്കുകളിലെ സാഹസിക പ്രകടനവും ഒക്കെ അവയിൽ ചിലതുമാത്രം. പാചകത്തിലും വളരെ താല്പര്യമുള്ള അജിത്, നല്ലൊരു ബിരിയാണി മേക്കർ കൂടിയാണ്. ഫോട്ടോഗ്രാഫിയിലും അഗ്രഗണ്യനാണ്. കൂടാതെ നിരവധി റേസിംഗ് ചാമ്പ്യൻഷിപ്പുകളിലും അജിത് പങ്കെടുത്തിട്ടുണ്ട്.

ഈയിടെയായി റൈഫിൾ ചാമ്പ്യൻഷിപ്പുകളിലാണ് താരത്തിന് കമ്പം. അതിനായി ചെന്നൈ റൈഫിൾ ക്ലബിൽ തീവ്ര പരിശീലനത്തിലാണ് അജിത്തിപ്പോൾ. തന്റെ കഴിവ് വളർത്തുന്നതിനും, ഒരു എക്സ്പെർട് ആകുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് അജിത്.

2019 ലെ നാഷണൽ ലെവൽ റൈഫിൾ ചാമ്പ്യൻഷിപ്പിൽ അജിത് പങ്കെടുത്തിരുന്നു. രണ്ട് കാറ്റഗറികളിലായി 9, 12 എന്നീ സ്ഥാനങ്ങൾ നേടുകയും ചെയ്തിരുന്നു. അടുത്ത നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിലെ ടോപ് ലെവൽ നേടാനാണ് ശ്രമം എന്ന് താരം പറയുന്നു. മലയാളികളുടെ പ്രിയ നടിയായ ശാലിനിയാണ് അജിത്തിന്റെ ഭാര്യ.

shortlink

Related Articles

Post Your Comments


Back to top button