BollywoodCinemaGeneralLatest NewsNEWS

‘ഗംഗുഭായ് കത്ത്യവാടി’ സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ആലിയ ഭട്ട് ; റിലീസ് പ്രഖ്യാപിച്ചു

ചിത്രം ജൂലൈ 30-നാണ് റിലീസ് ചെയ്യുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്ത്യവാടി’യുടെ റിലീസ് തീയതിയാണ് പുറത്തുവിട്ടത്. ചിത്രം ജൂലൈ 30-നാണ് റിലീസ് ചെയ്യുന്നത്.

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്. ഇതിലെ ഒരു പ്രധാന അധ്യായമാണ് സഞ്ജയ് ലീല ബന്‍സാലി സിനിമയാക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.

മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട് . ബാലതാരമായി സംഘർഷ് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് ചെവടുവെയ്ക്കുന്നത്. പിന്നീട് കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആലിയ ബോളിവുഡിലെ
മുൻനിര നായികമാരിലൊരാളായി മാറി.

shortlink

Related Articles

Post Your Comments


Back to top button