GalleryGeneralLatest NewsMollywoodNEWSSocial Media

സല്യൂട്ട് ലുക്കിൽ ദുൽഖർ സൽമാൻ ; വൈറലായി ചിത്രം

സോഷ്യൽ മീഡിയയിൽ വൈറലായി ദുൽഖർ സൽമാന്റെ ചിത്രം

ദുൽഖര്‍ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ ദുൽഖർ സൽമാന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വെള്ള ടീഷർട്ടും തലയിൽ തൊപ്പിയും വെച്ച് നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പൊലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. മനോജ് കെ. ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.

കൊല്ലം, കാസർഗോട് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻസ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button