GalleryGeneralLatest NewsMollywoodNEWSSocial Media

ഐജി തോമസ് ബാസ്റ്റിൻ അണിയറയ്ക്ക് പിന്നിൽ ഇങ്ങനെയാണ് ; ദൃശ്യം 2 ചിത്രീകരണ ഫോട്ടോയുമായി മുരളി ഗോപി

ദൃശ്യം ചിത്രീകരണ സ്ഥലത്ത് നിന്നുള്ള തമാശ രംഗം

മോഹൻലാലിൻറെ ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ പഴയതിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ കഥാപാത്രങ്ങളെയാണ് ജീത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു നടൻ മുരളി ഗോപി അവതരിപ്പിച്ച  ഐജി തോമസ് ബാസ്റ്റിൻ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റേത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. ‘ദൃശ്യം ചിത്രീകരണ സ്ഥലത്ത് നിന്നുള്ള തമാശ രംഗം’ എന്ന് ക്യാപ്ഷൻ നൽകിക്കൊണ്ടാണ് മുരളി ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഛായാഗ്രാഹകൻ സതീഷ് കുറുപ്പും ഫോട്ടോയിലുണ്ട്. ഐജി തോമസ് ബാസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥനായി ഗൗരവത്തോടെ സിനിമയില്‍ ഉള്ള മുരളി ഗോപി ചിരിക്കുന്നതാണ് ഇപ്പോൾ ചര്‍ച്ചയാകുന്ന ഫോട്ടോയിലുള്ളത്. ചിത്രത്തിൽ മുരളി ഗോപിയുടെ അഭിനയം മികച്ചതാണ് എന്ന് എല്ലാവരും പറയുന്നു. ആദ്യ സിനിമ പോലെ തന്നെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടിരിക്കുകയാണ് രണ്ടാം ഭാഗവും.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

shortlink

Related Articles

Post Your Comments


Back to top button