GalleryGeneralLatest NewsMollywoodNEWSSocial Media

സൈക്കിളിൽ കൊൽക്കത്തയിലേക്ക് ഒരു യാത്ര ; നടൻ അജിത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു

അജിത്തിന്റെ സൈക്കിൾ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ അജിത് മകുമാർ. തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി താരങ്ങളാണ് അജിത്തിനുള്ളത്. സിനിമ എന്നപോലെ തന്നെ തന്റെ പാഷനുകളും മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന താരം കൂടിയാണ് അജിത്. സാഹസികതയെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സുഹൃത്തുക്കൾക്ക് ഒപ്പം കൊൽക്കത്തയിലേക്ക് നടത്തിയ അജിത്തിന്റെ സൈക്കിൾ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സ്പോർട്സ് വസ്ത്രങ്ങളും ഹെൽമറ്റും മാസ്കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാർ ആണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CLs_0uSFfIc/?utm_source=ig_web_copy_link

അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം സിക്കിമിലേക്ക് താരം ഒരു ബൈക്ക് ട്രിപ്പും നടത്തിയിരുന്നു.

https://www.instagram.com/p/CLs_oqLFQsv/?utm_source=ig_web_copy_link

സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’.

shortlink

Related Articles

Post Your Comments


Back to top button