CinemaGeneralLatest NewsMollywoodNEWSSocial Media

എന്തുകൊണ്ടാണ് കോമഡി താരങ്ങൾക്ക് അവസരം നൽകിയത് ? മറുപടിയുമായി ജീത്തു ജോസഫ്

നിരവധി കോമഡി താരങ്ങൾക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം നൽകിയിരുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

സിനിമയെക്കുറിച്ച് പലർക്കും ആശങ്കളും സംശയങ്ങളുമുണ്ടാകാം. പലരും അത് സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രേഷകരുടെ ഇത്തരം ചോദ്യങ്ങൾക്കുള്ളമരുവുപടിയുമായി മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും പ്രേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്.

നിരവധി കോമഡി താരങ്ങൾക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം നൽകിയിരുന്നു. ഏവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിക്കുരുകയും ചെയ്‌തിരുന്നു. എന്തുകൊണ്ടാണ് കോമഡി ചെയ്യുന്ന അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് എന്ന് ജീത്തു ജോസഫ് പറയുകയാണ്. തന്റെ ആദ്യ സിനിമ തൊട്ട് അങ്ങനെയായിരുന്നുവെന്ന് ജീത്തു ജോസഫ് മറുപടി നൽകി. ആദ്യ സിനിമയിലെ വില്ലൻ കലാഭവൻ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാൻ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാൻ കഴിയുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button