CinemaGeneralLatest NewsMollywoodNEWS

‘മിന്നൽ മുരളി’ ഇനി കർണ്ണാടകയിൽ ; ചിത്രീകരണം പുനരാരംഭിച്ചു

10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘മിന്നല്‍ മുരളി’. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കര്‍ണാടകയില്‍ പുനരാരംഭിച്ചു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷൂട്ടിംഗ് 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്.

ടോവിനോ തോമസ് ഒരു പ്രാദേശിക സൂപ്പര്‍ഹീറോയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കര്‍ണാടകയില്‍ വന്‍ സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ സിനിമയിലെ ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, മെയ് മാസത്തില്‍, ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥാപിച്ച ഒരു വലിയ പള്ളിയുടെ സെറ്റ് തകര്‍ക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

തമിഴ് നടന്‍ ഗുരു സോമസുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളില്‍ റിലീസ് ചെയ്യുന്ന പാന്‍ഇന്ത്യന്‍ ചിത്രമായിരിക്കും മിന്നല്‍ മുരളി.

shortlink

Related Articles

Post Your Comments


Back to top button