BollywoodCinemaLatest NewsNEWSWOODs

നടിയെ ലൈം​ഗിക തൊഴിലാളിയായി ചിത്രീകരിച്ചു: സിനിമ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽനിന്നും തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതി. നടി സാക്ഷി മാലിക്കിന്റെ അപകീർത്തി കേസിലാണ് നടപടി. തന്റെ അനുവാദമില്ലാതെ ചിത്രം സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പരാതി. നിർമ്മാതാക്കളായ വെങ്കടേശ്വര ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെയാണ് അപകീർത്തി കേസ് രജിസ്റ്റർ ചെയ്തത്. നിർമാതാക്കൾ വിവാദരം​ഗം നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന് വിലക്കേർപ്പെടുത്താനാണ് ആമസോണിനോടുള്ള നിർദ്ദേശം.

നാനി നായകനായി എത്തിയ ത്രില്ലർ ചിത്രം ‘വി’യിലാണ് മോഡലും, നടിയുമായ സാക്ഷി മാലിക്കിന്റെ ചിത്രം മോശം രീതിയിൽ ഉപയോ​ഗിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. ലൈം​ഗിക തൊഴിലാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് സാക്ഷിയുടെ ചിത്രം സിനിമയിൽ കാണിക്കുന്നത്. ഒരാളുടെ സ്വകാര്യ ചിത്രം അയാളുടെ അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. ഈ കേസിൽ ചിത്രം ഉപയോ​ഗിക്കുന്ന രീതി അനുസരിച്ച് അപകീർത്തികരവും കൂടിയാണെന്നും സാക്ഷി മാലിക്കിന്റെ അഭിഭാഷക സവീന ബേദി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആളുകൾ പിന്തുടരുന്നയാളാണ് സാക്ഷിയെന്നും, ചില ബോളിവുഡ് ​ഗാനരംഗങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു. 2017 ൽ ഫോർട്ട്ഫോളിയോക്കു വേണ്ടിയാണ് നടി ചിത്രങ്ങളെടുത്തതെന്നും ഇത് പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നുവെന്നും. ഇതിൽ നിന്നാണ് അനുവാദമില്ലാതെ സിനിമയിലേക്ക് ഉപയോ​ഗിച്ചിരിക്കുന്നതെന്നും അഡ്വക്കേറ്റ് പറഞ്ഞു

shortlink

Post Your Comments


Back to top button