GeneralLatest NewsMollywoodMovie GossipsNEWS

കാവ്യ ചേച്ചി പറഞ്ഞു തന്ന വിദ്യയായിരുന്നു അത്, പക്ഷെ ഒരിക്കൽ അബദ്ധം പറ്റി ; നമിത പറയുന്നു

അത് കാവ്യ ചേച്ചി ഉപദേശിച്ച് തന്ന ബുദ്ധിയായിരുന്നു, തുറന്നു പറഞ്ഞ് നമിത

സീരിയലിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. സിനിമാ ലോകത്തു നിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത.

നടൻ നാദിർഷായുടെ മകളുടെ വിവാഹത്തിന് നമിതയും കാവ്യയും മീനാക്ഷിയുമെല്ലാം പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ നമിത ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പുറത്ത് പോകാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ സെലിബ്രിറ്റി ആയതുകൊണ്ട് സ്വാതന്ത്ര്യത്തോടെ പുറത്തുപോകാൻ കഴിയാറില്ല. എന്നാൽ തിരക്കുള്ള സ്ഥലങ്ങളിൽ പോകാനുള്ള വിദ്യ പറഞ്ഞു തന്നത് കാവ്യ ചേച്ചിയാണെന്ന് നമിത പറയുന്നു.

ആരും തിരിച്ചറിയാതെ ഇരിക്കുവാന്‍ ആളുകള്‍ കൂടുന്ന ലുലുമാള്‍ പോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോയാല്‍ എളുപ്പത്തില്‍ തിരിച്ചറിയില്ല എന്ന്  കാവ്യ ചേച്ചിയാണ് പറഞ്ഞു തന്നത്.

ഇതിനു ശേഷം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ താന്‍ പര്‍ദ്ദ ധരിക്കാറുണ്ട്. എന്നാല്‍ ഒരു തവണ പര്‍ദ്ദയിട്ട് പുറത്തിറങ്ങിയപ്പോള്‍ അമ്മേ എന്നു വിളിച്ചത് കേട്ട് ആളുകള്‍ക്ക് തന്നെ മനസ്സിലായ അബദ്ധത്തെ കുറിച്ചും നമിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button