GeneralLatest NewsMollywoodNEWSSocial Media

18 ഇഷ്ടിക ഇടിച്ച കൈയ്യാണിതെന്ന് സിജു, ഏത് ഈ കൈയ്യോ എന്ന് ശ്രുതി ; ചിത്രം പങ്കുവെച്ച് താരം

ബാത്ത്‍റോബ് വസ്ത്രമണിഞ്ഞ് ഇരുവരും ഇരിക്കുന്ന ചിത്രമാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്

2010ൽ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സിജു. പിന്നീട് നിരവധി ചിത്രങ്ങളിൽ നടനായും സഹ നടനായും തിളങ്ങി. വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സിജുവാണ് നായകനായെത്തുന്നത്. ഗംഭീര മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ സിജു ഭാര്യക്കൊപ്പമുളള ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഷൂട്ടിങ് ഇടവേളകളിൽ ഭാര്യ ശ്രുതി വിജയനോടൊപ്പം യാത്രകള്‍ പോകാറുമുണ്ട് സിജു. ഈ യാത്രകളിൽ പകര്‍ത്തിയ ചിത്രങ്ങള്‍ സിജുവും ശ്രുതിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ചെറായി മാളിയേക്കൽ റിസോര്‍ട്ടിലേക്ക് ഔട്ടിങ് പോയപ്പോഴുള്ള സ്നേഹ നിമിഷങ്ങള്‍ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ്.

https://www.instagram.com/p/CLzLGmKJS0d/?utm_source=ig_web_copy_link

സ്വിമ്മിങ് പൂളിനരികെ ബാത്ത്‍റോബ് വസ്ത്രമണിഞ്ഞ് ഇരുവരും ഇരിക്കുന്ന ചിത്രമാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. 18 ഇഷ്ടിക ഇടിച്ച കൈയ്യാണിതെന്ന് സിജു ഭാര്യയോട് പറയുമ്പോള്‍ ഏത് ഈ കൈയ്യോ എന്ന് ശ്രുതി ചോദിക്കുന്നതായാണ് ചിത്രത്തിന് അടിക്കുറിപ്പായി ശ്രുതി കുറിച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ ലഭിക്കുന്നുണ്ട്. ബാത്ത്‍റോബ് ഉടുത്ത് ഒറ്റയ്ക്കിരിക്കുന്നൊരു ചിത്രമാണ് സിജു തന്‍റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button