GeneralLatest NewsNEWSTV Shows

‘ഇളയമകള്‍ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന്’ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ന…

അഞ്ചു മാസത്തില്‍ എന്റെ അടുത്തു വന്ന കുഞ്ഞല്ലേ.പെട്ടെന്ന് കൊച്ചങ്ങുപോയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷാ സാരംഗ്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഇനിയൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ എന്നുള്ള ചോദ്യത്തിനു താരത്തിന്റെ മറുപടി ഇങ്ങനെ..

‘ ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാന്‍ ആകില്ല, കാരണം അത് അബദ്ധമായി മാറും. ഇളയമകള്‍ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാന്‍ എന്ന്. ഞാന്‍ അപ്പോള്‍ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെ എന്ന്’, നിഷ പറയുന്നു.

read also:ബാഹുബലിയോടല്ല ഹോളിവുഡ് സിനിമകളോട് വേണം മരക്കാർ താരതമ്യം ചെയ്യാൻ ; കാലാപാനി ചെയ്ത മാന്ത്രികനാണ് ഇത് !

ഉപ്പുമുളകും ഷോയെക്കുറിച്ചു നിഷയുടെ വാക്കുകള്‍ ഇങ്ങനെ.. ‘കിട്ടാവുന്നതില്‍ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാന്‍ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകില്‍ നിന്ന് എനിക്ക് ലഭിച്ചത്,. ഉപ്പും മുളകും നിര്‍ത്തി എന്ന് അധികൃതര്‍ പറഞ്ഞിട്ടില്ല. പക്ഷെ നിര്‍ത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സില്‍ ദൈവം തോന്നിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച്‌ ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സീരിയല്‍ നിര്‍ത്തി വെച്ചപ്പോള്‍ അധികം ഷോക്ക് തോന്നിയില്ല’ നിഷ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഷോയിൽ മകളായി കൂടെയുണ്ടായിരുന്ന പാറുവിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നു താരം പറയുന്നു. അഞ്ചു മാസത്തില്‍ എന്റെ അടുത്തു വന്ന കുഞ്ഞല്ലേ.പെട്ടെന്ന് കൊച്ചങ്ങുപോയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞുവെന്നും നിഷ പങ്കുവച്ചു

Related Articles

Post Your Comments


Back to top button