BollywoodCinemaGeneralLatest NewsMollywoodNEWS

മലയാളികള്‍ കണ്ട ‘പരോള്‍’ അല്ലേ ഉത്തരേന്ത്യക്കാര്‍ കണ്ടത് ; മമ്മൂട്ടി ചിത്രത്തിന് ഹിന്ദിയിൽ ഒന്നരക്കോടി കാഴ്ചക്കാർ

2018 ഏപ്രില്‍ ആറിനാണ് പരോള്‍ റിലീസ് ചെയ്തത്

മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു പരോള്‍. ഗംഭീര കഥയായിരുന്നുവെങ്കിലും ചിത്രം മലയാളത്തിൽ വന്‍പരാജയമായിരുന്നു. എന്നാൽ സിനിമയുടെ ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബില്‍ പത്ത് ദിവസത്തിനകം ഒരു കോടിയിലേറെ
കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇമോഷണല്‍ ഡ്രാമ, കണ്ണീരടക്കാനാകുന്നില്ല, ക്ലൈമാക്‌സില്‍ കണ്ണു നിറഞ്ഞു, അച്ഛനും മകനുമായുള്ള ബന്ധം അതിതീവ്രം തുടങ്ങിയ കമന്റുക ളാണ് യൂട്യൂബ് ചാനലില്‍ സിനിമയുടെ പ്രതികരണമായി വന്നിരിക്കുന്നത്. മലയാളികള്‍ കണ്ട പരോള്‍ അല്ലേ ഉത്തരേന്ത്യക്കാര്‍ കണ്ടത് തുടങ്ങിയ തമാശ നിറഞ്ഞ കമന്റുകളും പരോളിന് ലഭിക്കുന്നുണ്ട്.

1 കോടി കാഴ്ചക്ക് നന്ദിയെന്ന് യൂട്യൂബ് ചാനലില്‍ കമന്റായി സംവിധായന്‍ ശരത് സന്ദിത് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സിനെ പ്രശംസിച്ചും കമന്റുകളുണ്ട്.

2018 ഏപ്രില്‍ ആറിനാണ് പരോള്‍ റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദീഖ്, ഇനിയ, മിയ എന്നിവരും പരോളില്‍ അഭിനയിച്ചിരുന്നു. അജിത് പൂജപ്പുരയാണ് പരോളിന്റെ തിരക്കഥാകൃത്ത്.

shortlink

Related Articles

Post Your Comments


Back to top button