GeneralLatest NewsNEWSSocial MediaTollywood

പുതിയ ആഡംബരവീട് സ്വന്തമാക്കി രശ്‌മിക മന്ദാന

മുംബൈയിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി രശ്മിക മന്ദാന

മുംബൈയിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി തെന്നിന്ത്യൻ താരം രശ്മിക മന്ദാന. ഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈയിൽ താമസിക്കേണ്ട സാഹചര്യം വന്നതോടെയാണ് താരം പുതിയ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദ്- മുംബൈ ഓട്ടത്തിലായിരുന്ന താരം ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്. ഇതൊഴിവാക്കാനാണ് വീട് വാങ്ങിയതെന്ന് റിപ്പോർട്ട്.

https://www.instagram.com/p/CJs_z5WJ-3Y/?utm_source=ig_web_copy_link

നേരത്തേ ഹൈദരാബാദിലെ ​ഗാചിബൗളിയിൽ രശ്മിക മറ്റൊരു ആഡംബര ഭവനം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കർണാടക സ്വദേശിയായ രശ്മിക ഹൈദരാബാദിൽ വീട് സ്വന്തമാക്കിയതിന് പിന്നിലെ കാരണവും അന്ന് പറഞ്ഞിരുന്നു. ഹൈദരാബാദിലെ പ്രേക്ഷകർ തന്നെ മകളെപ്പോലെയാണ് കാണുന്നതെന്നും ആ ന​ഗരത്തോടുള്ള ഇഷ്ടം കൊണ്ടാണ് അവിടെ വീട് സ്വന്തമാക്കിയതെന്നുമാണ് താരം പറഞ്ഞത്.
അടുത്തിടെ റേഞ്ച് റോവറിന്റെ ആഡംബര കാർ സ്വന്തമാക്കിയതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button