CinemaGeneralLatest NewsMollywoodNEWSSocial Media

ഇത് ഫോട്ടോഷോപ്പല്ല; മോഹൻലാലിന്റെ രണ്ട് തല ചിത്രത്തെക്കുറിച്ച് സന്തോഷ് ശിവൻ

രണ്ട് തലകൾ ഉള്ള മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്നു സിനിമയാണ് ‘ബറോസ്’. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളെല്ലാം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ചർച്ചകൾക്കിടയിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പകർത്തിയ മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ശ്രദ്ധേയമാകുന്നത്. രണ്ട് തലകൾ ഉള്ള മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്.

ഇത് ഫോട്ടോഷോപ്പല്ലന്നും, ഐഫോൺ 12 പ്രോയുടെ പനോരമ മോഡിൽ എടുത്ത ചിത്രമാണെന്നുമാണ് രാജ്യത്തെ തന്നെ മികവുറ്റ സിനിമാട്ടോഗ്രാഫറായ സന്തോഷ് ശിവൻ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ബറോസ് ഒരുക്കുന്നത്.

മോഹൻലാലാണ് സിനിമയിൽ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button