GeneralKollywoodLatest NewsNEWSSocial MediaVideos

കബഡി കളിച്ച് കയ്യടി നേടി നടി റോജ ; വൈറലായി വീഡിയോ

വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ കാണികൾ സ്വീകരിച്ചത്

കബഡി കളിച്ച് കയ്യടി നേടി തെന്നിന്ത്യൻ താരം റോജ. ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോജ. താനും കുട്ടിക്കാലത്ത് നിരവധി തവണ കബഡി കളിച്ചിട്ടുണ്ടെന്ന് റോജ പറഞ്ഞതോടെ താരത്തോട് മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ ആവശ്യപ്പെടുകയായിരുന്നു. ഒട്ടും മടികൂടാതെ റോജ കളത്തിലേക്കും ഇറങ്ങി.

റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ കാണികൾ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് .

shortlink

Related Articles

Post Your Comments


Back to top button