CinemaGeneralLatest NewsNEWSTollywood

‘ആദിപുരുഷ്’ ; പ്രഭാസിന്റെ സീതയാകാൻ ബോളിവുഡ്‌ നടി ക്രിതി സനോൺ

ക്രിതി സനോണിനെ സ്വാഗതം ചെയ്ത് പ്രഭാസ്

രാമായണത്തെ ആസ്‍പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിൽ പ്രഭാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീരാമനായിട്ടാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് നടി ക്രിതി സനോനാണെന്ന വിവരമാണ് പുറത്തുവരുന്നത്.

ക്രിതിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പും പങ്കുവെച്ചു. ക്രിതി സനോണിനൊപ്പമുള്ള ഫോട്ടോയും പ്രഭാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

https://www.instagram.com/p/CMTPP_Gn3Pg/?utm_source=ig_web_copy_link

ശ്രീരാമന്റെ സഹോദരനായ ലക്ഷ്‍മണനായി സണ്ണി സിംഗ് ആണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഖാര്‍തിക് പലാനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി. രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയ്‍തിരിക്കുകയാണ് പ്രഭാസ്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ടി-സീരിസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button