GeneralLatest NewsMollywoodNEWSSocial MediaVideos

ഇതാണ് പഴയ ഞാൻ ; ലുക്ക് ട്രാന്‍സിഷൻ വീഡിയോ പങ്കുവച്ച് അമേയ

കാണിക്കാൻ എനിക്ക് മടിയില്ല എന്നു പറഞ്ഞാണ് വീഡിയോ അമേയ പങ്കുവച്ചിരിക്കുന്നത്

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ പോയ വര്‍ഷങ്ങളില്‍ തന്‍റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ. എന്‍റെ പഴയകോലം കണ്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടുമായിരിക്കും, പക്ഷെ കാണിക്കാന്‍ എനിക്ക് മടിയില്ല എന്നു പറഞ്ഞാണ് ലുക് ട്രാന്‍സിഷൻ വീഡിയോ അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുതലുള്ള ചിത്രങ്ങളാണ് അമേയ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

https://www.instagram.com/p/CMcJdxghwYE/?utm_source=ig_web_copy_link

”മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം. എന്‍റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം അതാണ് എന്നെ ഞാനാക്കിയത്” എന്നാണ് വീഡിയോക്കൊപ്പം അമേയ കുറിച്ചത്.

ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ‘ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button