BollywoodCinemaLatest NewsNEWSWOODs

കനി കുസൃതി ബോളിവുഡിലേക്ക്, ചിത്രം ഓകെ കംപ്യൂട്ടർ; അരങ്ങേറ്റം രാധിക ആപ്തെയ്ക്കൊപ്പം

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ മലയാളി നടി കനി കുസൃതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഓ.ടി.ടി റിലീസായ ഓകെ കംപ്യൂട്ടർ എന്ന ചിത്രത്തിലൂടെ കനി ഹിന്ദിയിലേക്ക് ചുവടുവെച്ചത്. രാധിക ആപ്തെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

വിജയ് വർമ, ജാക്കി ഷ്രോഫ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് കനി കുസൃതി എത്തുന്നത്.  കാർ അപകടത്തിൽ ഒരാൾ മരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

സയൻസ് ഫിക്‌ഷൻ–കോമഡി വിഭാഗത്തിൽപെടുന്ന പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചിത്രം ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. പൂജ ഷെട്ടി, നീൽ പഗേഡർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ഗാന്ധിയാണ്.

shortlink

Related Articles

Post Your Comments


Back to top button