CinemaGeneralMollywoodNEWS

ആ മോഹന്‍ലാല്‍ സിനിമ എന്നെ കൊണ്ട് എഴുതിച്ചത് ഒരു നുണയിലൂടെ: തുറന്നു പറഞ്ഞു എസ്.എന്‍ സ്വാമി

ഡെന്നിസിന് പനിയാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്

‘ഒരു നോക്കുകാണാന്‍’,  ‘ചക്കരയുമ്മ’ തുടങ്ങിയ ഹിറ്റ് കുടുംബ സിനിമകള്‍ എഴുതിയിടത്ത് നിന്നാണ് എസ്എന്‍ സ്വാമി എന്ന റൈറ്റര്‍ കുറ്റാന്വേഷണ സിനിമകളുടെ അമരക്കാരനാകുന്നത്. താന്‍ സിബിഐ പരമ്പരകള്‍ എഴുതി കൊണ്ടല്ല സ്ഥിരമായി എഴുതിയിരുന്ന കുടുംബ സിനിമകളോട് ബൈ പറഞ്ഞതെന്നും അതിന്റെ കാരണം മോഹന്‍ലാല്‍ നായകനായ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രമാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ എസ്എന്‍ സ്വാമി പറയുന്നു.

എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍

“കുടുംബ സിനിമകളില്‍ നിന്ന് ത്രില്ലര്‍ സിനിമയിലേക്ക് മാറിയത്  സിബിഐ ചിത്രം എഴുതി കൊണ്ടല്ല ഇതിന്‍റെ ഉത്ഭവം മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയാണ്. അത് ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചതൊന്നുമല്ല. അന്ന് മധുവിന് ഒരു ഡേറ്റു കൊടുത്തിട്ടുണ്ട് മോഹന്‍ലാല്‍. നിര്‍മ്മിക്കുന്നത് ആരോമ മണിയും. അന്ന് ആ സിനിമ എഴുതാമെന്ന് ഏറ്റിരുന്ന ഡെന്നിസ് ജോസഫിന് മറ്റു സിനിമകളുടെ തിരക്ക് കാരണം അത് എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഡെന്നിസ് ജോസഫ് ഒരു കള്ളം പറഞ്ഞു. അദ്ദേഹം താമസിച്ച ഹോട്ടലിലേക്ക് എന്നെ വിളിപ്പിച്ചു. ഡെന്നിസിന് പനിയാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ ഡെന്നിസ് ഇരുന്നു ചിരിക്കുന്നു. എനിക്ക് കാര്യം മനസിലായില്ല. ഡെന്നിസിന് പ്രശ്നമൊന്നുമില്ലെന്നു മനസിലായതോടെ ‘നിങ്ങള്‍ എന്താ എന്നെ കളിയാക്കുകയാണോ’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ നിസഹായത പറഞ്ഞു. പിന്നീട് ആ പ്രോജക്റ്റ് ഞാന്‍ എഴുതാമെന്ന് ഏറ്റു. അങ്ങനെയാണ് ഞാന്‍ കുടുംബ സിനിമകളില്‍ നിന്ന് മാറി ആദ്യമായി ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമ എഴുതാന്‍ തുടങ്ങുന്നത്”.

shortlink

Related Articles

Post Your Comments


Back to top button