CinemaGeneralKollywoodLatest NewsMollywoodNEWS

അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു ; ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു

തമിഴ് – മലയാളം ചിത്രം 'ഒറ്റ്' ആരംഭിച്ചു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രം ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു. തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഏററ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്. തീവണ്ടിയുടെ നിർമ്മാതാക്കളായ ആഗസ്റ്റ് സിനിമ തന്നെ ഈ ചിത്രവും നിർമ്മിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.

വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എൺപതു ദിവസമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു.

പ്രശസ്ത തെലുങ്കു നായിക ഇഷാ റബ്ബയാണ് ഈ ചിത്രത്തിലെ നായിക. മലയാളത്തിലേയും തമിഴിലേയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. എസ്. സഞ്ജീവിൻ്റ താണ് തിരക്കഥ. ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധായകൻ. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സുഭാഷ് കരുൺ. കോസ്റ്റും – ഡിസൈൻ – സ്റ്റെഫി സേവ്യർ. മേക്കപ്പ്.റോണക്സ് സേവ്യർ.പ്രൊഡക്ഷൻ കൺട്രോളർ.സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button