BollywoodGeneralLatest NewsNEWSSocial Media

കുടുംബത്തോടൊപ്പം ഹോളി ആഘോഷിച്ച് സണ്ണി ലിയോൺ ; ചിത്രങ്ങൾ

ഏറ്റവും മികച്ച ഹോളി എന്ന കുറിപ്പോടെയാണ് സണ്ണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ഭർത്താവിനും മക്കൾക്കുമൊപ്പം ഹോളി ആഘോഷിച്ച് സണ്ണി ലിയോൺ. താരം തന്നെയാണ് ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏറ്റവും മികച്ച ഹോളി എന്ന കുറിപ്പോടെയാണ് സണ്ണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവ് ഡാനിയൽ വെബ്ബറും മക്കളായ നിഷ, ആഷർ, നോഹയ്ക്കുമൊപ്പം സുഹൃത്തുക്കളും സണ്ണിയ്‌ക്കൊപ്പം ഹോളി ആഘോഷിക്കാൻ ഉണ്ടായിരുന്നു . നീല നിറത്തിലുള്ള സൽവാറാണ് സണ്ണിയുടെ വേഷം.

https://www.instagram.com/p/CNAs_8gDK9a/?utm_source=ig_web_copy_link

കുടുംബത്തിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം സണ്ണി ലിയോൺ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ സണ്ണിയും മക്കളും എയർപോട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

അതേസമയം, മലയാളത്തിൽ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് സണ്ണി ലിയോണി. ഈ ആഴ്ച്ചയാണ് ഷീറോ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നത്. കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീജിത്ത് വിജയനാണ് സിനിമയുടെ സംവിധായകന്‍.

നേരത്തേ, മമ്മൂട്ടി നായകനായ മധുരരാജയിൽ ഐറ്റം ഡാൻസിൽ സണ്ണി ലിയോണി അഭിനയിച്ചിരുന്നു. വീരമാദേവി, രംഗീല എന്നീ ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബട്ടിയാൻ ബുജാദോ എന്ന ചിത്രത്തിൽ ഗാനരംഗത്തും സണ്ണി എത്തുന്നുണ്ട്. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് സണ്ണിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button